പട്ടാപ്പകൽ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം ; പ്രതി അറസ്റ്റിൽ
വെള്ളാങ്ങല്ലൂർ:പട്ടാപകൽ യുവതിയെ മാനഭംഗം ചെയ്യാൻ ശ്രമിച്ചയാളെ മാള പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാങ്ങല്ലൂർ വെള്ളക്കാട് ദേശത്ത് മാനാത്ത് വീട്ടിൽ കാർത്തികേയനെയാ(54) ണ് മാള പോലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബർ 9 നാണ് സംഭവം. പ്രതി അകന്ന ബന്ധുവായ യുവതിയെ വീട്ടിൽ കയറി മാനഭംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു.
ഇന്നലെ പുലര്‍ച്ചെ യുവതിയും വീട്ടുകാരും മാള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് ഉദ്യോഗസ്ഥർ മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ ഇരിഞ്ഞാലക്കുടയിൽ നിന്നും തന്ത്രപരമായി പിടികൂടുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മാള എസ്എച്ച്ഒ വി സജിൻ ശശിയുടെ നേതൃത്വത്തിൽ എസ് ഐ നീൽ ഹെക്ടർ ഫെർണാണ്ടസ്, സീനിയർ സിപിഒ മാരായ ജിബിൻ കെ ജോസഫ്, ലിജോ ആന്റണി, സിപിഒ മാരായ തുളസീദാസ് കൃഷ്ണ, ശ്രീജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
Leave A Comment