ക്രൈം

കഞ്ചാവുമായി യുവതിയും ബന്ധുവും പിടിയിൽ

കഞ്ചാവുമായി യുവതി ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. കുപ്രസിദ്ധ ഗുണ്ട ലിജു ഉമ്മന്റെ ഭാര്യ കായംകുളം ചേരാവള്ളി തൈയ്യില്‍ തെക്കതില്‍ നിമ്മി (33)യെയും, ലിജുവിന്റെ അനുജന്‍ മാവേലിക്കര തെക്കേക്കര പുത്തന്‍ വീട്ടില്‍ ജൂലി തോമസി(37) നെയും വള്ളികുന്നം പൊലീസ് അറസ്‌റ്റു ചെയ്‌തു.സൗത്ത് മങ്കുഴിയിലെ വാടകവീട്ടില്‍ നിന്നാണ് ഇരുവരെയും അറസ്‌റ്റ്‌ചെയ്‌തത് പ്രതികളില്‍ നിന്ന്‌ 258 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘവും സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എം എം ഇഗ്‌നേഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്‌ടര്‍ ജി ഗോപകുമാര്‍, എസ് ഐ കെ മധു, അന്‍വര്‍, ജയന്തി, നിസാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. നിമ്മിയുടെ ഭര്‍ത്താവും നിരവധി കേസുകളില്‍ പ്രതിയുമായ ലിജു ഉമ്മന്‍ കഞ്ചാവ് കേസില്‍ ഇപ്പോള്‍ ജയിലിലാണ്. നിമ്മിയ്‌ക്കും ജൂലിയ്‌ക്കും മാവേലിക്കര, കുറത്തികാട്, കായംകുളം സ്‌റ്റേഷനുകളില്‍ നിലവില്‍ കേസുണ്ട്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

Leave A Comment