ക്രൈം

മതിലകത്ത് ക്രിമിനൽ സംഘം എസ് ഐയെ ആക്രമിച്ച് പരിക്കേൽപിച്ചു, ജീപ്പ് തകർത്തു; 3 പേർ അറസ്റ്റിൽ

കൊടുങ്ങല്ലൂർ : മതിലകത്ത് ക്രിമിനൽ സംഘം എസ്.ഐയെ ആക്രമിച്ചു. മതിലകം എസ്.ഐ മിഥുൻ മാത്യുവിനെയാണ് ക്രിമിനൽ സംഘം ആക്രമിച്ചത്. ലഹരി വിൽപനക്കാരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമം. എസ്.ഐയുടെ മുഖത്ത് പരുക്കേറ്റു. അക്രമികൾ പൊലീസ് ജീപ്പിന്റെ ചില്ല് തകർത്തു. എടവിലങ്ങ് സ്വദേശികളായ സൂരജ് (18), അജിത്ത് (23),  അഖിൽ (21) എന്നിവരെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Leave A Comment