കാണിപ്പയ്യൂരിൽ ബൈക്ക് യാത്രികയുടെ മാല പൊട്ടിക്കാൻ ശ്രമം
തൃശ്ശൂർ : കാണിപ്പയ്യൂരിൽ ബൈക്ക് യാത്രികയുടെ മാല പൊട്ടിക്കാൻ ശ്രമം. ചാവക്കാട് ബ്ലാങ്ങാട് സ്വദേശി ലൈസറിന്റെ ഭാര്യയുടെ മാല കവരാനാണ് ശ്രമം നടന്നത്. ലൈസർ ഓടിച്ച ബൈക്കിന് പുറകിൽ ഇരിക്കുകയായിരുന്ന ഭാര്യയുടെ മാല, മറ്റൊരു ബൈക്കിലെത്തിയ മോഷ്ടാവ് പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. എതിർത്തതോടെ മോഷ്ടാവ് ബൈക്കിൽ ശക്തിയായി ചവിട്ടി. ഇതോടെ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. മോഷ്ടാവ് വേഗത്തിൽ ബൈക്കോടിച്ചു പോയി. ലൈസറിന്റെ പരാതിയിൽ കേസെടുത്ത് കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
Leave A Comment