പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: ചാവക്കാട് തിരുവത്ര കുഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കുഞ്ചേരി സ്വദേശി വടക്കൻ മനോഹരൻെറ മകൾ ഉണ്ണിമായ (17) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ശ്രദ്ധിക്കുക (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Leave A Comment