ജെ ആൻഡ് ജെ സ്കൂൾ ; ഇന്ത്യയിലെ ആദ്യ വാട്ടർ സ്പോർട്സ് വിദ്യാലയം
വെള്ളാങ്ങല്ലൂർ : കരൂപ്പടന്ന ജെ ആൻഡ് ജെ ഇംഗ്ലീഷ് മീഡിയം സ്കൂളിനെ ഇന്ത്യയിലെ ആദ്യത്തെ വാട്ടർ സ്പോർട്സ് സ്കൂളായി പ്രഖ്യാപിച്ചു. ജില്ല ഡിവിഷനൽ മജിസ്ട്രേറ്റ് മുഹമ്മദ് ഷഫീഖ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ്. ഷാജി ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.27 വർഷത്തെ ജെ ആൻഡ് ജെ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സ്തുത്യർഹ സേവനത്തിനുള്ള ഉപഹാരം കേരള സി ബി എസ് ഇ സ്കൂൾ മാനേജ്മെന്റ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഇബ്റാഹീം ഖാൻ, സ്കൂൾ ചെയർമാൻ വീരാൻ പി. സെയ്ദിന് സമർപ്പിച്ചു.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടേഴ്സ് ഗ്രൂപ്പ് പ്രതിനിധികൾ കെ ജി തലത്തിലുള്ള വിദ്യാർഥികൾ ക്ക് ഡിജിറ്റൽ ഉപഹാരം സമർപ്പിച്ചു.
അഡ്വ. വി ആർ സുനിൽകുമാർ എം എൽ എ, വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം എം മുകേഷ് എന്നിവർ സംസാരിച്ചു.
Leave A Comment