ജില്ലാ വാർത്ത

യാത്രക്കാരില്ല; സ്വകാര്യ ബസുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു

ചാലക്കുടി: യാത്രക്കാരുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവ് വന്നതോടെ ചാലക്കുടിയില്‍ സ്വകാര്യ ബസുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. 142 ബസുകള്‍ സര്‍വ്വീസ് നടത്തിയിരുന്ന ഇവിടെ പ്രതിസന്ധി രൂക്ഷമായതോടെ സര്‍വ്വീസ് നടത്തുന്ന ബസുകളുടെ എണ്ണം നൂറായി കുറഞ്ഞു. 

യാത്രക്കാരില്ലാത്തതിനെ തുര്‍ന്ന് പല ദിവസങ്ങളിലും ട്രിപ്പുകളുടെ എണ്ണവും കുറയ്ക്കുന്നുണ്ട്. വരുമാനം കുത്തനെ കുറഞ്ഞതോടെ ജീവനക്കാരുടെ എണ്ണത്തിലും കുറവ് വരുത്തി. നാല് ജീവനക്കാര്‍വരെയുണ്ടായിരുന്ന ബസുകളില്‍ ഇപ്പോള്‍ രണ്ട് പേര്‍ മാത്രമാണുള്ളത്. 

തിരക്കുണ്ടായിരുന്ന ഇരിങ്ങാലക്കുട, മാള, കൊടുങ്ങല്ലൂര്‍ മേഖലയിലും ഇപ്പോള്‍ യാത്രക്കാരുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. വ്യവസായം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാതായതോടെ ഈ മേഖലയില്‍ നിന്നും പിന്തിരിയാനൊരുങ്ങുകയാണ് ബസ്സുകടമകള്‍.

Leave A Comment