ജില്ലാ വാർത്ത

കരൂപ്പടന്നയിൽ തെരുവ് നായയുടെ ആക്രമണം; വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കരൂപ്പടന്ന: കരൂപ്പടന്ന പുതിയറോഡ് ഓയിൽ മിൽ ജങ്ക്ഷനിൽ തെരുവ് നായയുടെ ആക്രമണത്തിൽ  വിദ്യാർത്ഥിക്ക് പരിക്ക്. മുസാഫരിക്കുന്ന്  കൊമ്പനേഴത്ത് മുസമ്മിലിന്റെ മകൻ മുഹമ്മദ് സിനാൻ (14) ആണ് പരിക്കേറ്റത്. കുട്ടിയുടെ കയ്യും കാലും നായ കടിച്ചുപൊളിച്ചു.

കൂട്ടുകാരോടൊത്ത് നടന്നു പൊകവേയായിരുന്നു നായയുടെ ആക്രമണം. പരിക്കേറ്റ സിനാനെ വെള്ളാങ്കല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Leave A Comment