ഭക്ഷ്യ വിഷബാധയെ തുടർന്ന് ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു
ചാവക്കാട്: ഭക്ഷ്യ വിഷബാധയെ തുടർന്ന് ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. വീട്ടിലെ മറ്റു അംഗങ്ങൾ ചികിൽസയിൽ. കടപ്പുറം കറുകമാട് കെട്ടുങ്ങൽ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന പരേതനായ പുതു വേലായി മകൻ പ്രകാശൻ (52) ആണ് മരിച്ചത്.വീട്ടിൽ നിന്നും കഴിച്ച ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം. ചാവക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്കുശേഷം സംസ്കരിക്കും.
Leave A Comment