ജില്ലാ വാർത്ത

തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം നടന്നത്. ബിഹാറിൽ നിന്നുള്ള അതിഥി തൊഴിലാളിയായ കൃഷ്ണ സാഹിനാണ് മരിച്ചത്. 29 വയസുകാരനായ ഇദ്ദേഹത്തിന്റെ ഒരു കാൽ അറ്റുപോയിരുന്നു. 

ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Leave A Comment