പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങിയ നിലയിൽ
കോഴിക്കോട്: കൂടത്തായിയിൽ കുറുക്കനെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കൂടത്തായി ചാക്കിക്കാവ് പുറായിൽ പഞ്ചായത്ത് കുളത്തിനു താഴെ തോടിനരികിലാണ് ഇന്ന് രാവിലെ പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങുന്ന നിലയിൽ കണ്ടെത്തിയത്.
പ്രദേശവാസികൾ ഉടൻ തന്നെ താമരശേരിയിലെ വനപാലകരെ വിവരം അറിയിച്ചു. തുടർന്ന് ഇവർ വന്ന് പെരുമ്പാമ്പിനെ പിടികൂടി കൊണ്ടുപോയി. ഉൾക്കാട്ടിൽ പാമ്പിനെ തുറന്ന് വിടുവാനാണ് തീരുമാനം.
Leave A Comment