അത്തം പിറന്നു; പൂവിന് പൊന്നും വില
തൃശൂർ: അത്തത്തലേന്നു പൂവിനു പൊൻവില. പൂക്കളമിടാൻ ഇക്കുറി ചെലവേറുമെന്നുറപ്പ്. തമിഴ്നാട്ടിൽനിന്നെത്തിക്കുന്ന പൂക്കൾക്ക് ഇക്കുറിയും വിലക്കൂടുതലാണ്. വിപണിയിൽ തിരക്കേറിയതോടെ ഇനിയും വിലകൂടുമെന്നു പൂക്കച്ചവടക്കാർ പറഞ്ഞു.ചെണ്ടുമല്ലി മഞ്ഞയ്ക്കും ഓറഞ്ചിനും കിലോയ്ക്ക് 100 രൂപയാണ് വില. പല നിറങ്ങളിലുള്ള ആസ്ട്ര പൂക്കൾക്കു 300 രൂപയും വാടാമല്ലിക്കു 150 രൂപയുമാണ്. അരളിക്കും ചുവപ്പ്, മഞ്ഞ, റോസ് നിറങ്ങളിലുള്ള റോസാപ്പുക്കൾക്കും 300 രൂപയാണു വില. എട്ടുതരം പൂക്കളടങ്ങുന്ന കിറ്റുകൾക്ക് അന്പതു രൂപയും നൂറുരൂപയുമാണു വില.
വിപണിയിൽ പതിനാലുതരം പൂക്കളെത്തുമെന്ന് കച്ചവടക്കാർ പറയുന്നു. പച്ചനിറത്തിലുള്ള പച്ചില എന്ന് വിളിക്കുന്ന ഇലപോലുള്ള ഐറ്റത്തിന് കിലോയ്ക്കു 120 രൂപയാണ്. തമിഴ്നാട്, ബംഗളുരു എന്നിവിടങ്ങളിൽ നിന്നാണ് വൻതോതിൽ പൂക്കളെത്തുന്നത്. ഗണേശചതുർഥി കഴിയുന്നതോടെ പൂക്കളുടെ വരവും വിലയും കൂടും.
Leave A Comment