ജില്ലാ വാർത്ത

പെൻഷൻ പുനസ്ഥാപിച്ചു കിട്ടണം: സ്റ്റേറ്റ് എൻപിഎസ് എംപ്ലോയീസ് കളക്റ്റിവ് കേരള

തൃശൂര്‍: സർക്കാർജീവനക്കാരുടെ അവകാശമായ സ്റ്റാറ്റുറ്ററി  പെൻഷൻ 2013 ഏപ്രിൽ മാസത്തിന് ശേഷം ജോലിക്ക് കയറിയ എല്ലാവർക്കും പുനസ്ഥാപിച്ചു കിട്ടണം എന്നാവശ്യപ്പെട്ട് സമരരംഗത്ത് പ്രവർത്തിക്കുന്ന ഏക സർവ്വീസ് സംഘടനയായ
സ്റ്റേറ്റ് എൻപിഎസ് എംപ്ലോയീസ് കളക്റ്റിവ് കേരളയുടെ ജനറൽബോഡി യോഗം നടന്നു .  

തൃശൂരിൽ നടന്ന യോഗത്തിൽ  സംസ്ഥാന പ്രസിഡൻ്റ്  ലാസർ പണിക്കശേരി അദ്യക്ഷത വഹിച്ചു . വൈസ് പ്രസിഡൻ്റ് മുസ്തഫ കിഴക്കേവീട്ടിൽ , 
സംസ്ഥാന ട്രഷറർ ഷാഹിദ്റഫീഖ് തുടങ്ങിയവർ സംസാരിച്ചു. 

പുതിയ ജില്ലാഭാരവാഹികളായി അശോകൻ , സജിജോസഫ് ,ഷിനോദ് എന്നിവരെ തെരഞ്ഞെടുത്തു.

Leave A Comment