ജില്ലാ വാർത്ത

'ലിഫ്റ്റിലൂടെ മുങ്ങി’; പോലീസിനെ വെട്ടിച്ച് പ്രവീണ്‍ റാണ ഫ്ളാറ്റില്‍നിന്ന് രക്ഷപെട്ടു

കൊച്ചി: കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി സേഫ് ആന്‍ഡ് സ്ട്രോംഗ് നിക്ഷേപ കമ്പനി ഉടമ പ്രവീണ്‍ റാണ പോലീസിനെ കബളിപ്പിച്ചുകടന്നു. കലൂരിലെ ഫ്ളാറ്റില്‍ നിന്ന് റാണ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.

പോലീസെത്തുമ്പോള്‍ ഫ്ളാറ്റിലുണ്ടായിരുന്ന റാണ പോലീസ് മുകളിലേക്ക് കയറിയപ്പോള്‍ മറ്റൊരു ലിഫ്റ്റില്‍ രക്ഷപെടുകയായിരുന്നു. ഫ്ളാറ്റില്‍ നിന്നും പ്രവീണ്‍ റാണയുടെ നാല് വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു.

നിക്ഷേപ തട്ടിപ്പില്‍ റാണയ്ക്കെതിരെ 18 കേസുകളാണ് തൃശൂര്‍ പോലീസ് എടുത്തിട്ടുള്ളത്. ഇതില്‍ 11 കേസുകള്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണുള്ളത്. 48 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. പ്രവീണ്‍ റാണയെന്ന പ്രവീണ്‍ കെപി 100 കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍.

പലരില്‍ നിന്നും ഒരുലക്ഷം മുതല്‍ 20 ലക്ഷംവരെ ഇയാള്‍ തട്ടിയെടുത്തിട്ടുള്ളതായാണ് പരാതികള്‍. റാണ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ പോലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave A Comment