ചേലക്കരയിൽ വൻ തീപിടുത്തം; റബ്ബർ മരങ്ങൾ കത്തി നശിച്ചു
തൃശ്ശൂർ: ചേലക്കരയിൽ വൻ തീപിടുത്തം. ചേലക്കര നാട്ടിൻചിറ ചാൾസ് മൗണ്ട് എസ്റ്റേറ്റിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് തീ പിടുത്തം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. റബ്ബര്‍ ഉള്‍പ്പടെ വിവിധ കൃഷികളുള്ള 105 ഏക്കറോളം വരുന്നതാണ് എസ്റ്റേറ്റ്. ഇതില്‍ നാലേക്കറോളം സ്ഥലത്താണ് അഗ്നിബാധയുണ്ടായത്.
അഗ്നിബാധയില്‍ വൻതോതിൽ റബ്ബർ മരങ്ങൾ കത്തി നശിച്ചു. കാട്ടുപന്നി, മുയൽ അടക്കമുള്ള നിരവധി മൃഗങ്ങള്‍ ഉള്ള പ്രദേശമാണ് നാട്ടിന്‍ചിറ. വാഴക്കോട് - പ്ലാഴി സംസ്ഥാന പാതയില്‍ നിന്നും 100 മീറ്ററോളം ഉള്ളിലാണ് നാട്ടിൻ തീപിടുത്തമുണ്ടായ പ്രദേശം .
വടക്കാഞ്ചേരിയിൽ നിന്നുള്ള ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്.
Leave A Comment