ടിഡിഎസ് പിടിക്കുന്നതിൽ വീഴ്ച; കെഎസ്എഫ്ഇ തൃശൂർ ആസ്ഥാനത്ത് ആദായനികുതി വകുപ്പ് പരിശോധന
തൃശ്ശൂര്‍: കെ എസ് എഫ് ഇ യുടെ തൃശൂർ ആസ്ഥാനത്ത് ആദായനികുതി വകുപ്പ് ടി ഡി എസ് വിഭാഗത്തിന്റെ പരിശോധന. നിക്ഷേപകരിൽ നിന്നും ടിഡിഎസ് പിടിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന.
ഇടപാടുകരുടെ മുഴുവൻ വിവരങ്ങളുമുള്ളതിനാലാണ് ഹെഡ് ഓഫീസിൽ പരിശോധന നടത്തുന്നത്. കെട്ടിട വാടക കൊടുക്കുമ്പോഴും കരാറുക്കാർക്ക് പണം കൊടുക്കുമ്പോഴും ടിഡി എസ് ഈടാക്കിയിട്ടില്ലെന്നാണ് നിഗമനം.
Leave A Comment