എസ് എന്‍ പുരത്ത് സൗജന്യഭക്ഷണ അലമാര സമൂഹ്യ വിരുദ്ധർ നശിപ്പിച്ചു
ശ്രീനാരായണപുരം: എസ് എന്‍ പുരം ഓട്ടോ സ്റ്റാന്റിൽ വിശക്കുന്നവർക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്നതിനായി സ്ഥാപിച്ച ഭക്ഷണ അലമാര സമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് എം എല്‍ എ , ഇ.ടി. ടൈസൺ ഉദ്ഘാടനം ചെയ്ത ഭക്ഷണ അലമാരയാണ് തകര്‍ക്കപ്പെട്ടത്. പ്രൈവറ്റ് മോട്ടോർ തൊഴിലാളി എ ഐ ടി യു സി എസ് എന്‍ പുരം യൂണിറ്റ് ആണ് ഭക്ഷണ അലമാര സ്ഥാപിച്ചത്.
വിശക്കുന്നവന്റെ ഭക്ഷണത്തിൽ പോലും അസഹിഷ്ണ കാണിക്കുന്ന സമൂഹ വിരുദ്ധരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് എ ഐ ടി യു സി കയ്പ്പമംഗലം കമ്മിറ്റി പോലിസിനോട് ആവശ്യപ്പെട്ടു. സിപിഐ കയ്പമംഗലം സെക്രട്ടറി ടി.പി രഘുനാഥ്, എ ഐ ടി യു സി മണ്ഡലം സെക്രട്ടറി പി.കെ. റഫീക്ക്, തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
Leave A Comment