ഹയർ സെക്കൻഡറി അധ്യാപകർ പ്രതിഷേധിച്ചു
ഇടപ്പള്ളി :എഫ്.എച്ച്.എസ്.ടി.എ.യുടെ നേതൃത്വത്തിൽ ഹയർ സെക്കൻഡറി അധ്യാപകർ മൂല്യനിർണയ ക്യാമ്പിന്റെ ആദ്യദിനം കരിദിനമായി ആചരിച്ചു. ഹയർ സെക്കൻഡറി-ഹൈസ്കൂൾ ലയനം ഉപേക്ഷിക്കണമെന്നും പിരിച്ചുവിടപ്പെട്ട 67 അധ്യാപകരെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ഇടപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന യോഗം എഫ്.എച്ച്.എസ്.ടി.എ. കൺവീനർ ജോയ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
വി.ജെ. ജോസഫ്, കെ.എ. അൻവർ, അമീർ ഫൈസൽ, ഔസേഫ് മിൽട്ടൻ, വി.ആർ. അനീഷ്, എം.എസ്. പ്രീതി എന്നിവർ പ്രസംഗിച്ചു.
Leave A Comment