ജില്ലാ വാർത്ത

മുത്രത്തിക്കരയിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോർമറിൽ ഇടിച്ച് അപകടം

നന്തിക്കര: നന്തിക്കര മുത്രത്തിക്കരയിൽ നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോർമറിൽ ഇടിച്ച് അപകടം. കാർ യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം.രാപ്പാൾ സ്വദേശി സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. 

കാർ ഇടിച്ച് ട്രാൻസ്ഫോർമറിൻ്റെ ഒരു തൂണ് തകർന്നു.അപകടം സംഭവിച്ചയുടൻ ട്രാൻസ്ഫോർമറിൽ വൈദ്യുതി വിച്ഛേദിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു. നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Leave A Comment