ജില്ലാ വാർത്ത

അയ്യങ്കാളിയെ അപമാനിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്‌; കെ പി എം എസ് പ്രതിഷേധിച്ചു

തൃശ്ശൂർ : അയ്യങ്കാളിയുടെ ചിത്രം നായയുടെ തലയിൽ കൂട്ടിച്ചേർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിൽ പ്രതിഷേധം ശക്തം. 
സംഭവത്തിൽ കെ പി എം എസ് സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചു. യൂണിയൻ കേന്ദ്രങ്ങളിൽ ഇന്ന് വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങൾക്ക് സംഘടന ആഹ്വാനം ചെയ്തു.



കേരള നവോത്ഥാനത്തിൻ്റെ മുഖ്യനായ മഹാത്മ അയ്യൻകാളിയെ അപമാനിച്ച സൈബർ കുറ്റവാളിയെ അടിയന്തിരമായി നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വന്ന് നടപടി സ്വീകരിക്കുവാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് കെ പി എം എസ് സംസ്ഥാന അസി.സെക്രട്ടറി ലോചനൻ അമ്പാട്ട് ആവശ്യപ്പെട്ടു.

Leave A Comment