ജില്ലാ വാർത്ത

മൃതദേഹം പൊതിഞ്ഞ് നൽകുന്നതിന് കൈക്കൂലി 1000 രൂപ; പരാതിയില്‍ അന്വേഷണം

തൃശൂർ: പോസ്റ്റ്മോർട്ടം അനുബന്ധ സേവനങ്ങൾക്ക് സെക്യൂരിറ്റി ജീവനക്കാരൻ കൈക്കൂലി വാങ്ങുന്നതായി പരാതി. തൃശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം സെക്യൂരിറ്റി ജീവനക്കാരനെതിരെയാണ് പരാതി. മൃതദേഹം പൊതിഞ്ഞു നൽകുന്നതിന് 1000 രൂപ വരെ ചോദിച്ചു വാങ്ങുന്നു എന്നാണ് പരാതി.

ജനപ്രതിനിധിയായ തോമസ് പുത്തിരി പരാതി നൽകിയത്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ഫോറൻസിക് വിഭാഗം മേധാവി ഡോ. ഉൻമേഷ് പ്രതികരിച്ചു.

Leave A Comment