സിഐടിയു പ്രവര്‍ത്തകര്‍ ബസ് ഉടമയെ മർദ്ദിച്ചതായി പരാതി
കോട്ടയം: കോട്ടയം തിരുവാര്‍പ്പില്‍ സ്വകാര്യ ബസിന് മുന്നില്‍ സിഐടിയു കൊടി കുത്തിയ സംഭവത്തില്‍ ബസ് ഉടമയ്ക്ക് സിഐടിയു നേതാവിന്റെ മര്‍ദ്ദനം. കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാനെത്തിയപ്പോഴായിരുന്നു ബസ് ഉടമ രാജ് മോഹനെ സി.ഐ.ടി.യു. നേതാവ് മര്‍ദിച്ചത്. എന്നാല്‍ കൊടി തോരണണങ്ങള്‍ നശപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് സി ഐ ടിയു വിന്റെ വിശദീകരണം.
ബസിന് സര്‍വീസ് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഞായറാഴ്ച കൊടിതോരണങ്ങള്‍ അഴിച്ചമാറ്റാന്‍ രാജ് മോഹന്‍ എത്തിയത്. സ്ഥലത്ത് എത്തിയ സി.പി.എം. ജില്ലാ കമ്മിറ്റി അംഗമായ അജയ്, രാജ് മോഹന്‍ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റുമ്പോള്‍ മര്‍ദിക്കുകയായിരുന്നു. എന്നാല്‍ ആരോപണം സിഐടിയു നിരസിച്ചു.
കര്‍ഷകര്‍ക്ക് വേണ്ടി താന്‍ നടത്തിയ പോരാട്ടമാണ് തന്നെ സിപിഎമ്മിന്റെ നോട്ടപ്പുള്ളിയാക്കിയതെന്ന് ബസ് ഉടമ പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. ഇന്ന് ബസ് സര്‍വീസ് നടത്താന്‍ ജീവനക്കാരാരും വന്നില്ല. പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് തന്നെ ആക്രമിച്ചത്. ഇത് കോടതിയലക്ഷ്യമാണെന്നും നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും ബസ് ഉടമ അറിയിച്ചു. നാളെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാനാണ് തീരുമാനം.
Leave A Comment