ഗതാഗത നിയമലംഘനം: 80 ഓട്ടോറിക്ഷകൾ പിടികൂടി
കാക്കനാട്: കൊച്ചി നഗരത്തിലും പരിസരങ്ങളിലും ഗതാഗത നിയമം ലംഘിച്ച എൺപതോളം ഓട്ടോറിക്ഷകൾ മോട്ടർ വാഹന വകുപ്പ് സ്ക്വാഡ് പിടികൂടി. മൂന്നു ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് ഇത്രയും ഓട്ടോകൾ കുടുങ്ങിയത്.
അമിത നിരക്ക് ഈടാക്കിയ ഓട്ടോ ഡ്രൈവർ കോട്ടപ്പുറം സ്വദേശി മധുസൂദനന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു. കേസെടുത്ത മറ്റു ഡ്രൈവർമാർക്കെതിരെയും നടപടി തുടങ്ങി. ഹൈക്കോടതി നിർദേശത്തെതുടർന്നാണ് പരിശോധന ശക്തമാക്കിയത്. കൊച്ചി നഗരത്തിലാണ് യാത്രാ നിരക്ക് സംബന്ധിച്ച പരാതികൾ കൂടുതലുള്ളത്.
ആർടി ഓഫീസിലെയും ജോയിന്റ് ആർടി ഓഫീസുകളിലെയും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറുടെയും സ്ക്വാഡുകളും രംഗത്തുണ്ട്.
Leave A Comment