പോലീസ് ഓഫീസേഴ്സ് അസോ. തെരഞ്ഞെടുപ്പ്: ഭരണാനുകൂല വിഭാഗത്തിനു പരാജയം
തൃശൂർ: പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരം നടന്ന 15 സീറ്റുകളിൽ പത്തു സീറ്റുകളിൽ ഭരണാനുകൂല വിഭാഗത്തിനു പരാജയം. ഗുരുവായൂർ ടെമ്പിൾ, കുന്നംകുളം, നെടുപുഴ, എആർ ക്യാമ്പിലെ നാലു സീറ്റുകൾ, റൂറൽ ജില്ലയിൽ രണ്ടു സീറ്റുകൾ, പോലീസ് അക്കാദമിയിലെ ആറു സീറ്റുകൾ എന്നിവയിലേക്കാണ് മത്സരം നടന്നത്.
മറ്റ് സീറ്റുകളിൽ ഭരണാനുകൂലവിഭാഗത്തിന് എതിരെ മത്സരം ഉണ്ടായിരുന്നില്ല. അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച പോലീസ് സഹകരണ സംഘം ഡയറക്ടർമാർ എല്ലാവരും വിജയിച്ചു. ഭരണാനുകൂല വിഭാഗത്തിലെ നിലവിലെ ജില്ലാ ട്രഷറർ മത്സരിക്കേണ്ടിയിരുന്ന തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ സിഐ ടി.പി. ഫർഷാദ് ഒരു വിഭാഗത്തിലും പെടാതെ മത്സരിച്ചു വിജയിച്ചു.
Leave A Comment