പടയപ്പ വീണ്ടും ജനവാസമേഖലയില്‍; പശുക്കള്‍ക്കായി സൂക്ഷിച്ചിരുന്ന പുല്ല് ഭക്ഷിച്ചു
ഇടുക്കി: മറയൂരിലെ ജനവാസമേഖലയില്‍ വീണ്ടും കാട്ടാന പടയപ്പ ഇറങ്ങി. തൊഴിലാളി ലയത്തിന് സമീപം മൂന്ന് മണിക്കൂറോളം നിലയുറപ്പിച്ച ആന പശുക്കള്‍ക്കായി വാങ്ങി സൂക്ഷിച്ച പുല്ല് ഭക്ഷിച്ചു.
മാടസ്വാമി എന്നയാള്‍ മറയൂരില്‍നിന്ന് വിലയ്ക്ക് വാങ്ങിയ പുല്ലാണ് ആന ഭക്ഷിച്ച് തീര്‍ത്തത്. നടന്നു പോകുന്നതിനിടെ ആന വൈദ്യുതി തൂണുകളില്‍ തട്ടിയതോടെ തെരുവു വിളക്കുകള്‍ താഴെ വീണ് തകര്‍ന്നിട്ടുണ്ട്.
മറ്റ് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ആന വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയത്.
Leave A Comment