കൊച്ചുത്രേസ്യ തങ്കച്ചന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നടുവട്ടം ഡിവിഷനെ പ്രതിനിധികരിക്കുന്ന കൊച്ചുത്രേസ്യ തങ്കച്ചന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസികുട്ടി കൊച്ചുത്രേസ്യ തങ്കച്ചന്റെ പേര് നിര്‍ദേശിച്ചു. മനോജ് മുല്ലശേരി പിന്താങ്ങി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൊച്ചുത്രേസ്യ തങ്കച്ചന് 9 വോട്ടുകളും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആന്‍സി സിജോയ്ക്ക് നാലു വോട്ടും ലഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി ബിജു കാവുങ്ങയെയും തെരഞ്ഞെടുത്തു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബിജു കാവുങ്ങയുടെ പേര് മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഒ. ജോര്‍ജ് നിര്‍ദേശിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സരിത സുനില്‍ പിന്താങ്ങി ബിജു കാവുങ്ങയ്ക്ക് ഒമ്പത് വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി സീലിയ വിന്നിക്ക് നാല് വോട്ടും ലഭിച്ചു. ജില്ലാ കൃഷി ഓഫീസര്‍ ബിന്‍സി അബ്രാഹം റിട്ടേണിംഗ് ഓഫീസറായിരുന്നു.
Leave A Comment