മണിപ്പുർ അക്രമം : കണ്ണുകെട്ടിയും ചെവിമൂടിയും മഹിളാ കോണ്‍. പ്രതിഷേധം
കൊച്ചി: മണിപ്പുരില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാത്ത അധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണുകെട്ടിയും ചെവിമൂടിയും പ്രതിഷേധിച്ചു. നഗരത്തിൽ ഗാന്ധി പ്രതിമയ്ക്ക് ചുറ്റും കറുത്ത വസ്ത്രങ്ങളണിഞ്ഞു മെഴുകുതിരികളേന്തിയായിരുന്നു പ്രതിഷേധം.
ജില്ലാ പ്രസിഡന്റ് സുനീല സിബി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ജോസഫ് ആന്റണി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വി.കെ മിനിമോള്‍, സംസ്ഥാന സെക്രട്ടറി ജയ സോമന്, സിന്ധു ടീച്ചര്‍, ഇന്ദിര ധര്മജന്, മുംതാസ്, ഷൈലാ തദേവൂസ്, ഷൈജു ബെന്നി, അന്‍സാ ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.
Leave A Comment