ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ
പുതുപ്പള്ളി: മെഴുകുതിരികള്‍ കത്തിക്കാനുള്ള തിരക്കിനിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയ്ക്ക് സമീപം അഗ്നിബാധ. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കല്ലറയ്ക്ക് സമീപം സ്ഥാപിച്ച മെഴുകുതിരി സ്റ്റാന്‍ഡില്‍ ഇവിടേക്കെത്തിയ ആളുകള്‍ കൂട്ടമായെത്തി തിരി കത്തിച്ചതോടെ തീ പടരുകയായിരുന്നു. തിരുവന്തപുരത്ത് നിന്ന് സംഘമായി എത്തിയ ആളുകള്‍ തിരി കത്തിക്കുന്നതിനിടെയായിരുന്നു തീ പടര്‍ന്നത്.
പെട്ടന്ന് തന്നെ പള്ളിയുമായി ബന്ധപ്പെട്ട ആളുകള്‍ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. എന്നാല്‍ തുണികൊണ്ട് കെട്ടിയ കൂടാരത്തിന് അഗ്നിബാധയില്‍ കേടുപാട് സംഭവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ വിശ്വശ്രീ ടൂര്‍ ആന്‍ഡ് ട്രാവല്‍സാണ് ശനിയാഴ്ച പുതുപ്പള്ളിയിലേക്ക് യാത്ര സംഘടിപ്പിച്ചത്. സമാനമായ രീതിയില്‍ പല ടൂര്‍ ഓപ്പറേറ്റര്‍മാരും പുതുപ്പള്ളി യാത്ര പദ്ധതികള്‍ തയ്യാറാക്കുന്നതായി വാര്‍ത്തയും വന്നിരുന്നു. വലിയൊരു വിഭാഗമാളുകൾ ഉമ്മൻചാണ്ടിയെ ദൈവതുല്യനായി കൂടി കണ്ടു തുടങ്ങിയെന്ന് തോന്നിപ്പിക്കുന്നതാണ് പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയുടെ ചുറ്റും കാണുന്ന ചെറിയ പേപ്പറുകളിലെ നിവേദന കാഴ്ചകൾ.
Leave A Comment