കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ച് പ്രതിഷേധം: കോണ്‍ഗ്രസ് നേതാക്കൾ കുറ്റവിമുക്തർ
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രതിഷേധത്തില്‍ പങ്കെടുത്തെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കുറ്റവിമുക്തരാക്കി.
നിയമവിരുദ്ധമായി സംഘം ചേര്‍ന്നെന്ന കേസിലാണ് വി.ഡി. സതീശന്, ഹൈബി ഈഡന് എംപി അടക്കമുള്ള എട്ട് കോണ്‍ഗ്രസ് നേതാക്കളെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്ടേറ്റ് (എംപി, എംഎല്എമാര്ക്കെതിയുള്ള കേസുകള്‍ പരിഗണിക്കുന്ന)കോടതി വെറുതെവിട്ടത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഹൈബി ഈഡനും പുറമെ എംഎല്‍എമാരായ ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, റോജി എം. ജോണ്‍, കോണ്‍ഗ്രസ് നേതാക്കളായ വി.പി. സജീന്ദ്രന്, ടോണി ചമ്മണി എന്നിവര്‍ക്കെതിരെയായിരുന്നു കേസ്.
കോവിഡുമായി ബന്ധപ്പെട്ട് 2020 ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവുകളും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പരാതി. ആരോപണങ്ങള്‍ തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീ. ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കെ.വി. നൈന നേതാക്കളെ വെറുതെവിട്ടത്.
Leave A Comment