തൃശൂർ മെഡിക്കൽ കോളജിൽ ഡേ കെയർ കീമോതെറാപ്പി സെന്റർ പ്രവർത്തനം നിർത്തുന്നു
തൃശൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ കാൻസർ രോഗികൾക്കുള്ള ഡേ കെയർ കീമോതെറാപ്പി സെന്റർ പ്രവർത്തനം നിർത്തുന്നു.
വർഷങ്ങളായി പ്രവർത്തിച്ചിരുന്ന ഡേ കെയർ കീമോതെറാപ്പി സംവിധാനം നാളെ മുതൽ നിർത്തിവയ്ക്കാൻ ആശുപത്രി സൂപ്രണ്ട്, മെഡിക്കൽ കോളജ് പ്രിൻസിപ്പലിനു കത്തയച്ചു. ഇതോടെ രോഗികളുടെ കാര്യം ദുരിതത്തിലാവും.
കീമോതെറാപ്പി സെന്ററിൽ പ്രതിദിനം 60 രോഗികൾക്കു കീമോതെറാപ്പി ചികിത്സ നടത്തി വീട്ടിൽ പോകാനുള്ള സൗകര്യമാണുണ്ടായിരുന്നത്. ഇത്തരമൊരു സംവിധാനമാണു ജീവനക്കാരുടെ കുറവുമൂലം നിർത്തുവാൻ പോകുന്നത്.
അത്യാഹിത വിഭാഗത്തിൽ ചികിത്സതേടി വരുന്ന ഭൂരിഭാഗം ആളുകളും കാൻസർ രോഗബാധിതരാണ്.
കീമോതെറാപ്പി സെന്റർ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന നഴ്സുമാരെയും മറ്റു ജീവനക്കാരെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിതിനെ തുടർന്നാണു ജീവനക്കാരുടെ ക്ഷാമം ഉണ്ടായത്.
Leave A Comment