ജില്ലാ വാർത്ത

കൊടുങ്ങല്ലൂരിലും വനിത വിവാദം: സി.പി.എം ഏരിയ സെക്രട്ടറിക്ക് നിര്‍ബന്ധിത അവധി

കൊടുങ്ങല്ലൂര്‍: സിപിഎമ്മില്‍ വീണ്ടും വനിതാ വിവാദം. കൊടുങ്ങല്ലൂരിൽ സി.പി.എം ഏരിയ സെക്രട്ടറിക്ക് പാർട്ടിയുടെ നിർബ്ബന്ധിത അവധി. ഏരിയ സെക്രട്ടറി കെ.കെ അബീദലിയാണ് പാർട്ടിയുടെ നിർദ്ദേശപ്രകാരം അവധിയെടുത്തത്. ജില്ലയിലെ പ്രമുഖ നേതാക്കള്‍ കൂടി പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗമാണ് പരാതി ചര്‍ച്ച ചെയ്തത്. 

നേതാക്കള്‍ പരാതി നല്‍കിയ മുതിര്‍ന്ന വനിതയുമായി ബന്ധപ്പെട്ട് നിജസ്ഥിതി അന്വേഷിച്ചിരുന്നു. പരാതി ഉണ്ടെന്നു പറഞ്ഞതോടെയാണ് അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടത്. പരാതിയെക്കുറിച്ച് ജില്ലാ കമ്മിറ്റിയിലെ മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പെട്ട കമ്മീഷന്‍ അന്വേഷിക്കും. ഇവരാണ് പരാതി ശരിയാണോ എന്ന് കണ്ടെത്തുക. തുടര്‍ന്ന് ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടറിയേറ്റും നടപടി സ്വീകരിക്കും. 

ഏരിയ കമ്മറ്റിയംഗവും മുൻ നഗരസഭാ ചെയർമാനുമായ കെ.ആർ ജൈത്രനാണ് കൊടുങ്ങല്ലൂരിൽ ഏരിയ സെക്രട്ടറിയുടെ ചുമതല. 
എന്നാൽ ഏരിയ സെക്രട്ടറിക്ക് നിർബ്ബന്ധിത അവധി നൽകിയെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് സെക്രട്ടറി അവധിയെടുത്തതെന്നുമാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

Leave A Comment