ജീവനക്കാരിയെ പിരിച്ചുവിട്ടത് ഉമ്മൻചാണ്ടിയെകുറിച്ച് പറഞ്ഞതുകൊണ്ട് തന്നെ: സതീശൻ
കോട്ടയം: താൽകാലിക ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത് ഉമ്മൻചാണ്ടിയെ കുറിച്ച് സംസാരിച്ചതിനാൽ മാത്രമാണെന്ന് വി.ഡി. സതീശൻ.
അദ്ദേഹത്തെ കുറിച്ച് നല്ല കാര്യങ്ങൾ പറഞ്ഞതിനാലാണ് ജീവനക്കാരിയെ പിരിച്ചുവിട്ടതെന്നും അത് എല്ലാവർക്കും വ്യക്തമായ കാര്യമാണെന്നും സതീശൻ പറഞ്ഞു. ഇടതുപക്ഷം പറയുന്നത് സാങ്കേതികത്വമാണ്. എന്നാൽ തങ്ങൾ പറയുന്നത് മനുഷ്യത്വമാണ്.
ഇന്നലെ വരെ അവിടെ ജോലി ചെയ്തിരുന്നയാളാണ് സതിദേവി. അവർക്ക് 8,000 രൂപ വരുമാനം ഉണ്ടായിരുന്നു. ആ വരുമാനം നിലച്ചുപോയി.
അവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടെന്നത് യാഥാർത്ഥ്യമാണ്. അത് ഉമ്മൻ ചാണ്ടിയെ കുറിച്ച് സംസാരിച്ചതിന് ശേഷവുമാണ്. അത് പിന്നെയെങ്ങനെ രാഷ്ട്രീയ ഗൂഢാലോചനയാകും? ജോലി ചെയ്യാത്തയാളെ പിരിച്ചുവിടാൻ കഴിയുമോയെന്നും സതീശൻ ചോദിച്ചു.
പുതുപ്പള്ളി സ്വദേശിനിയായ പി.ഒ.സതിയമ്മയ്ക്കാണ് ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് നല്ലത് പറഞ്ഞതിന്റെ പേരില്‍ ജോലി നഷ്ടമായത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സതിയമ്മയുടെ പ്രതികരണം.
ഞായറാഴ്ച ചാനലില്‍ ഇത് സംപ്രേക്ഷണം ചെയ്തതിന് പിന്നാലെ ജോലിക്ക് കയറേണ്ടെന്ന അറിയിപ്പ് ലഭിച്ചു.11 വര്‍ഷമായി ചെയ്തുവന്ന ജോലിയാണ് നഷ്ടമായതെന്ന് സതിയമ്മ പ്രതികരിച്ചു.
ഇടതുമുന്നണി ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിനു കീഴിലെ മൃഗാശുപത്രിയിലാണ് സതിയമ്മ ജോലിചെയ്തിരുന്നത്. വെറ്ററിനറി ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരിയെ ജോലിയില്‍നിന്നു പുറത്താക്കിയ സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
Leave A Comment