ആർച്ച്ബിഷപ് മാർ സിറിൽ വാസിൽ റോമിലേക്ക് മടങ്ങി
കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി നിയമിതനായ മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് മാർ സിറിൽ വാസിൽ തന്‍റെ ആദ്യഘട്ട ദൗത്യം പൂർത്തിയാക്കി റോമിലേക്ക് മടങ്ങി.
തന്നെ നിയമിച്ച ഫ്രാൻസിസ് മാർപാപ്പയോടും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്‍റെ പ്രീഫെക്ടിനോടും അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ മാർ സിറിൽ വാസിൽ തന്‍റെ നിഗമനങ്ങൾ അറിയിക്കും. എറണാകുളം-അങ്കമാലി അതിരൂപതയുടെ പൊന്തിഫിക്കൽ ഡെലഗേറ്റായി അദ്ദേഹം തുടരും.
ദൗത്യനിർവഹണത്തിന്‍റെ ഭാഗമായി വീണ്ടും വരുമെന്നും തുടർനടപടികൾക്കായുള്ള സംവിധാനങ്ങൾ അതിരൂപതയിൽ രൂപീകരിച്ചിട്ടുണ്ടെന്നും മാർ സിറിൽ വാസിൽ അറിയിച്ചു.
Leave A Comment