കുർബാന തർക്കം പരിഹരിക്കാൻ നിർദ്ദേശങ്ങൾ സമർപ്പിച്ച് സുപ്രീംകോടതി മുൻ ജസ്റ്റിസ്
കൊച്ചി : അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം അനുരഞ്ജനത്തിലൂടെ പരിഹരിക്കാൻ മൂന്ന് നിർദ്ദേശങ്ങൾ സമർപ്പിച്ച് സുപ്രീം കോടതി മുൻ ജസ്റ്റിസും മുൻ പൊന്തിഫിക്കൽ സമിതി അംഗവുമായ ജസ്റ്റിസ് കുര്യൻ ജോസഫ്. അതിരൂപതയിലെ പ്രദേശത്തിന്‍റെ സാഹചര്യം നോക്കി ജനാഭിമുഖ കുർബാനയോ ഏകീകൃത കുർബാനയോ അർപ്പിക്കാൻ വൈദികർക്ക് അനുവാദം നൽകണം.അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ എല്ലാ ഞായറാഴ്ചയും ഒരു കുർബാന നിർബന്ധമായി ഏകീകൃത കുർബാന ആക്കുക, സഭാ മേലധ്യക്ഷൻമാർ പള്ളിയിലെത്തുമ്പോൾ അതാത് രീതിയനുസരിച്ച് കുർബാന അർപ്പിക്കാൻ അവസരം നൽകുക എന്നീ മൂന്ന് നിർദ്ദേശമാണ് സിനഡിന് മുന്നിൽ സമർപ്പിച്ചത്. വൈവിധ്യങ്ങളെ അംഗീകരിച്ച് തീരുമാനമെടുത്താൻ പ്രശനങ്ങളില്ലാതെ സിറോ മലബാർ സഭയ്ക്ക് മുന്നോട്ട് പോകാൻ കഴിയുമെന്നും കത്തിൽ പറയുന്നു.
Leave A Comment