ഉരുൾപൊട്ടൽ; ഡാമുകൾ തുറന്നു, ഗവി യാത്രയ്ക്കു നിരോധനം
പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ഗവി യാത്രയ്ക്കു നിരോധനം ഏർപ്പെടുത്തി. ഗവി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്നാണിത്.
ഗവി യുടെ പരിസരപ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ട് സ്ഥലങ്ങളിലായി ഉരുൾപൊട്ടൽ ഉണ്ടായി. വനമേഖലകളിൽ ശക്തമായ മഴയാണ്.
മൂഴിയാർ, മണിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാർ ഡാമിന്റെ മൂന്നുഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഉരുൾപൊട്ടലുണ്ടായതായി സംശയമുണ്ട്.
മണിയാര്‍ ഡാം തുറന്നതോടെ കക്കാട്ടാറ്റിലും പമ്പയിലും ജലനിരപ്പുയർന്നു. ആനത്തോട് അണക്കെട്ടിന്റെ ഭാഗത്ത് രണ്ടിടത്ത് റോഡിലേക്ക് മണ്ണിടിഞ്ഞു. ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് കിഴക്കൻ മേഖലയിൽ മഴ ആരംഭിച്ചത്. വൈകിട്ടോടെ ഇതു ശക്തമായി.
Leave A Comment