ജില്ലാ വാർത്ത

വീ​ണ്ടും ക​ല്ലേ​റ്; ഇ​ത്ത​വ​ണ നേ​ത്രാ​വ​തി എ​ക്‌​സ്പ്ര​സി​ന് നേ​രേ

കാ​സ​ര്‍​കോ​ഡ്: കേ​ര​ള​ത്തി​ല്‍ ട്രെ​യി​നു​ക​ള്‍​ക്ക് നേ​രേ​യു​ള്ള ക​ല്ലേ​റ് തു​ട​രു​ന്നു. നേ​ത്രാ​വ​തി എ​ക്‌സ്പ്ര​സി​ന് നേ​രെ​യാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ ക​ല്ലേ​റു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.45ന് ​കു​മ്പ​ള​യ്ക്കും ഉ​പ്പ​ള​യ്ക്കും ഇ​ട​യി​ലാ​ണ് സം​ഭ​വം.​

ക​ല്ലേ​റി​ല്‍ എ​സ്-2 കോ​ച്ചിന്‍റെ ഒ​രു ചി​ല്ല് ത​ക​ര്‍​ന്നു. എ​ന്നാ​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കി​ല്ല. മം​ഗ​ളൂ​രു​വി​ല്‍ നി​ന്നും ആ​ര്‍​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി. കു​മ്പ​ള പോ​ലീ​സും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

നേ​ര​ത്തെ, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ഡ് ജി​ല്ല​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യി ട്രെ​യി​നി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി പോ​ലീ​സ് രം​ഗ​ത്തി​യി​രു​ന്നു. റെ​യി​ല്‍​വേ ട്രാ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് ര​ഹ​സ്യ​നി​രീ​ക്ഷ​ണം ന​ട​ത്താ​ന്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡി​നെ നി​യോ​ഗി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും ട്രെ​യി​നി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​കു​ന്ന​ത്. ഇ​തി​നുമു​ന്‍​പ് കാ​ഞ്ഞ​ങ്ങാ​ട് വ​ച്ച് രാ​ജ​ധാ​നി എ​ക്‌​സ്പ്ര​സി​ന് നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റി​ല്‍ ചി​ല്ല് പൊ​ട്ടി​യി​രു​ന്നു.

Leave A Comment