ആറ്റിലേക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടം; കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോമറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. വെണ്മണി സ്വദേശി ശൈലേഷിന്റെ മകന് കാശിനാഥാണ് മരിച്ചത്.
സംഭവം നടന്ന സ്ഥലത്തിന് തൊട്ടടുത്തു നിന്നു ഇന്ന് രാവിലെ ഏഴേകാലോടെയാണ് മൃതദേഹം ലഭിച്ചത്. മാവേലിക്കര കൊല്ലകടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ഓട്ടോ നിയന്ത്രണം വിട്ട് ആറ്റിലേക്ക് മറിയുകയായിരുന്നു. കാശിനാഥന്റെ അമ്മ ആതിര എസ്.നായരുടെ(31) മൃതദേഹം ഞായറാഴ്ച കണ്ടെടുത്തിരുന്നു.
അഞ്ച് പേരാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരെ രക്ഷപെടുത്തിയിരുന്നു.
Leave A Comment