സ്നിഫർ ഡോഗുമായി മയക്കുമരുന്ന് പരിശോധന
ആലുവ: മയക്കുമരുന്ന് പിടികൂടുന്നതിന് ആലുവയിലും പെരുമ്പാവൂരും പോലീസ് പ്രത്യേക പരിശോധന നടത്തി.
മയക്കുമരുന്നു പിടികൂടാൻ പ്രാഗത്ഭ്യം നേടിയ നാർക്കോട്ടിക്ക് സ്നിഫർ ഡോഗിന്റെ സഹായത്തോടെയായിരുന്നു പരിശോധന നടത്തിയത്.
പെരുമ്പാവൂരിൽ നടന്ന റെയ്ഡിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിറ്റതിന് 10 കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്നൂറിലേറെ പാക്കറ്റ് പുകയില ഉത്പന്നങ്ങൾ പിടികൂടി. ഇവ വിറ്റ വകയിൽ 23000 രൂപയോളം കണ്ടെടുത്തു.
രാസലഹരി ഉപയോഗിക്കുന്ന സിറിഞ്ചുകളും പിടികൂടി. ഇതര സംസ്ഥാനത്തൊഴിലാളികൾക്കെതിരെയാണ് കേസ്.
ആലുവ റെയിൽവേ സ്റ്റേഷനിലും പരിസരത്തും പരിശോധനയുണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരമായിരുന്നു റെയ്ഡ്.
Leave A Comment