ജില്ലാ വാർത്ത

വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന്‌ തടവുകാരൻ ജയിൽ ചാടി രക്ഷപ്പെട്ടു

തൃശൂര്‍: വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന്‌ തടവുകാരൻ ജയിൽ ചാടി രക്ഷപ്പെട്ടു. തമിഴ്നാട് പൊള്ളാച്ചി അണ്ണാമലൈ സ്വദേശി ഗോവിന്ദരാജ് ആണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ പണികൾക്കായി പുറത്തിറക്കിയപ്പോൾ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 

ഉച്ചയോടെ ഇയാളെ കാണാതായപ്പോഴാണ് രക്ഷപ്പെട്ട വിവരം അറിഞ്ഞത്. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടാണ് ഒരുവർഷമായി ഇയാൾ ജയിലിലായത്. ഗവ. മെഡിക്കൽ കോളേജിൽ മോഷണം നടത്തിയതടക്കം മൂന്ന് കേസുകളിൽകൂടി ഇയാൾ വിചാരണ നേരിട്ടുവരുകയാണ്. 

പോലീസ് രേഖകളിൽ കേരളത്തിൽ മോഷണം തൊഴിലാക്കിയ പ്രതിയാണിയാൾ. വിയ്യൂർ പോലീസിന്റെയും ജയിൽ അധികൃതരുടെയും നേതൃത്വത്തിൽ ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

Leave A Comment