പികെ ബിജുവിന് ഇഡി കുരുക്ക്, സാമ്പത്തിക ഇടപാടുകളിൽ പരിശോധന തുടങ്ങി
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ സിപിഎം നേതാവും മുൻ എം പിയുമായ പി കെ ബിജുവിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉടൻ നോട്ടീസ് അയക്കും. കേസിലെ മുഖ്യപ്രതി സതീഷ്കുമാറും പി കെ ബിജുവുമായി സാമ്പത്തിക ഇടപാട് നടന്നോ എന്നതിൽ ഇഡി പരിശോധന തുടങ്ങിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ സതീഷ്കുമാറിന്, ബിജുവുമായി അടുത്ത ബന്ധമുണ്ടെന്ന് മുൻ എംഎൽഎ അനിൽ അക്കരയുടെ ആരോപണം ബിജു നിഷേധിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം, മുൻ മന്ത്രി എ സി മൊയ്തീനെ ഒൻപത് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഇഡി വിട്ടയച്ചത്. മൊഴിയുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം വീണ്ടും നോട്ടീസ് നൽകണോ എന്നതിൽ ഇഡി തീരുമാനമെടുക്കും.
Leave A Comment