ജില്ലാ വാർത്ത

തൃശൂരിൽ ബസ് അപകടം: രണ്ട് വിദ്യാര്‍ത്ഥികളടക്കം 18 പേര്‍ക്ക് പരിക്കേറ്റു

തൃശൂർ: കണിമംഗലം ചിയ്യാരത്ത് വീണ്ടും ബസ് അപകടം. രണ്ട് വിദ്യാര്‍ത്ഥികളടക്കം  18 പേര്‍ക്ക് പരിക്കേറ്റു. ബസിന് പുറകില്‍ ബസ് ഇടിച്ചായിരുന്നു അപകടം. ചിയ്യാരം പോസ്റ്റ് ഓഫീസ് ജംങ്ഷന് സമീപം രാവിലെ എട്ടോടെ ആയിരുന്നു  അപകടം. കോടാലി  – ഊരകം – തൃശൂര്‍ റൂട്ടിലോടുന്ന ‘അയ്യപ്പജ്യോതി’ ബസിന് പുറകില്‍ തൃശൂര്‍ – ചേര്‍പ്പ് – തൃപ്രയാര്‍ റൂട്ടിലോടുന്ന ക്രെെസ്റ്റ് മോട്ടോഴ്സ് ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave A Comment