ജില്ലാ വാർത്ത

അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങൾ ഇ ഡി കൊണ്ടു പോയി: എംകെ കണ്ണൻ

തൃശ്ശൂർ: ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ തേടുകയാണ് ഇഡി ചെയ്തതെന്ന് തൃശ്ശൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എംകെ കണ്ണൻ. സതീശന്റെ അക്കൗണ്ടുകളുടെ വിവരങ്ങൾ തേടി. അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങൾ ഇ ഡി കൊണ്ടു പോയി. റെയ്ഡ് നടക്കുമ്പോൾ തന്നോട് ബാങ്കിലെത്താൻ ഇ ഡി ആവശ്യപ്പെട്ടിരുന്നു. സതീശന് ചെറിയ നിക്ഷേപങ്ങൾ മാത്രമാണ് ഇവിടെയുള്ളത്. 

ഇ ഡി തന്നെ ചോദ്യം ചെയ്തിട്ടില്ല. കൊടുങ്ങല്ലൂർ കേസിനെക്കുറിച്ച് തനിക്ക് അറിയില്ല. അനിൽ അക്കരയുടെ ആരോപണങ്ങൾ മാധ്യമങ്ങൾ ഏറ്റുപറയരുത്. അനിൽ അക്കരക്ക് തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ വ്യക്തി വിരോധമാണ്. സതീശനെ ഒരാൾക്കും പരിചയപ്പെടുത്തി കൊടുക്കേണ്ടതില്ല. സതീശനെ 30 വർഷമായി അറിയാം. അദ്ദേഹത്തെ കാണാറും സംസാരിക്കാറുമുണ്ട്. സതീശന്റെ ഗുണവും ദോഷവുമൊന്നും അന്വേഷിച്ചിട്ടില്ല. ലോഹ്യം മാത്രമേയുള്ളൂ. ഒരു കൂട്ടുകച്ചവടവും സതീശനുമായില്ലെന്നും കണ്ണൻ വ്യക്തമാക്കി.

Leave A Comment