ഇ ഡി കൊടുങ്ങല്ലൂരിലും; ടൗൺ കോഓപ്പറേറ്റീവ് ബാങ്കിലെ ഒരു അകൗണ്ട് മരവിപ്പിച്ചു
കൊടുങ്ങല്ലൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ ടൗൺ ബാങ്കിലെ ഒരു അക്കൗണ്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.
കരുവന്നൂർ ബാങ്കിൽ നിന്നും വലിയ തുക വായ്പപയെടുത്ത ആളുടെ പേരിൽ കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിൽ അക്കൗണ്ട് നിലവിലുണ്ട്.
ഈ അക്കൗണ്ട് വഴി നിരവധി ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് സൂചന.
അന്വേഷണത്തിൻ്റെ ഭാഗമായി ഇ.ഡിയുടെ നിർദ്ദേശപ്രകാരം അക്കൗണ്ട് മരവിപ്പിച്ചതായി ബാങ്ക് അധികൃതർ പറഞ്ഞു.
Leave A Comment