പൊലീസിന്റെ അസാധാരണ നടപടി; പരാതി പരിശോധിക്കാൻ പൊലീസ് ഇഡി ഓഫീസിൽ
കൊച്ചി : കരുവന്നൂർ കള്ളപ്പണ കേസിൽ എ.സി മൊയ്തീൻ അടക്കമുള്ള സിപിഎം ഉന്നതർക്കെതിരെ ഇഡി നടപടി കടുപ്പിക്കുമ്പോൾ പൊലീസിന്‍റെ അസാധാരണ നടപടി. കരുവന്നൂർ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സിപിഎം നേതാവ് വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി. ആർ അരവിന്ദാക്ഷൻ നൽകിയ പരാതി പരിശോധിക്കാൻ പൊലീസ് സംഘം പരാതി കിട്ടിയതിന് പിന്നാലെ ഇഡി ഓഫീസിലെത്തി.വൈകിട്ട് 4.30തോടെയാണ് പൊലീസ് സംഘം കൊച്ചി എൻഫോഴ്സ് ഡയറക്ട്രേറ്റ് ഓഫീസിലെത്തിയത്. പൊലീസിനെ കണ്ട് ഉദ്യോഗസ്ഥരും അമ്പരന്നു. അരമണിക്കൂർ കൊണ്ട് പ്രാഥമിക പരിശോധന പൂർത്തിയാക്കി കൊച്ചി പൊലീസ് മടങ്ങി. കള്ളപ്പണ കേസിൽ വ്യാജ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്നാണ് വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ പറയുന്നത്. എന്നാൽ പരാതി ഇഡി ഉദ്യോഗസ്ഥർ നിഷേധിക്കുകയാണ്. ചോദ്യം ചെയ്യൽ വീഡിയോ ക്യാമറയ്ക്ക് മുന്നിലാണെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
Leave A Comment