ജില്ലാ വാർത്ത

മികച്ച വയോസേവന ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം അന്നമനട ഗ്രാമ പഞ്ചായത്തിന്

മാള: അന്നമനട ഗ്രാമ പഞ്ചായത്തിന് സംസ്ഥാനത്തെ മികച്ച വയോസേവന ഗ്രാമപഞ്ചായത്തിനുള്ള പുരസ്കാരം. മന്ത്രി ആര്‍ ബിന്ദുവാണ് പുരസ്കാരം പ്രഖ്യാപിച്ചത്. അന്നമനട ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കുവേണ്ടി നടപ്പിലാക്കുന്ന വിവിധ പദ്ധതികളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്. 

ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലും വയോജന ക്ലബ്ബ്, ഗ്രാമപഞ്ചായത്ത് തലത്തിൽ ക്ലബ്ബ്, വാർഡ് തോറും വയോജന ജാഗ്രത സമിതി, ഗ്രാമപഞ്ചായത്ത് തലത്തിൽ ജാഗ്രത പരിഹാര സമിതി - മാസത്തിൽ ഒരിക്കൽ പരാതി പരിഹാരം. മൂന്ന് പകൽവീടുകൾ തുടങ്ങിയവ നേട്ടങ്ങളായി. 

മേലഡൂർ പകൽവീട്ടിൽ പാഥേയം പദ്ധതി, മേലഡൂർ പുറക്കുളത്ത് ഓപ്പൺജിം ആന്‍റ് പാർക്ക്, വയോജന ഗ്രാമസഭ, ഓണാഘോഷ പരിപാടി, ക്രിസ്തുമസ് ആഘോഷ പരിപാടി, ഇന്ത്യക്കും ഞങ്ങൾക്കും 75 വയസ്സ്, വയോജനദിനം - വയോജനസംഗമം, വയോജന പീഡന വിരുദ്ധ ദിനം, മിഴി തിമിര രഹിത ഗ്രാമപഞ്ചായത്ത്, ദന്ത ക്യാമ്പ്, ആരോഗ്യമിത്രം പദ്ധതി - അലോപതി, ആയൂർവേദ, ഹോമിയോ മെഡിക്കൽ ക്യാമ്പുകൾ, ത്രിസന്ധ്യ ഡ്രാമ ക്ലബ്ബ്, ധ്വനി മ്യൂസിക് ക്ലബ്ബ്, Knowledge Resource Centre, വോളിക്ലബ്ബ്, വയോജന അയല്‍ക്കൂട്ടങ്ങള്‍ എന്നിവ വയോജനങ്ങല്‍ക്കായി അന്നമനടയില്‍ നടപ്പാക്കാനായി.  

വയോജനങ്ങൾക്ക് ഡിജിറ്റൽ ഇ-സാക്ഷരത, പകൽവീടുകൾ കേന്ദ്രീകരിച്ച് വയോജനങ്ങൾക്ക് മാനസിക ആരോഗ്യ ഉല്ലാസത്തിനുവേണ്ടി കൂടെ പദ്ധതി. അന്നമനട ഗ്രാമപഞ്ചായത്തിൽ ഒറ്റക്ക് താമസിക്കുന്ന വയോജനങ്ങൾക്ക് കൈതാങ്ങായി ഹെൽപ് ഡെസ്ക് പദ്ധതി 'അരികെ' വയോജന ദിനത്തിൽ പുതിയതായി ആരംഭിക്കുന്നുവെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി വി വിനോദ് അറിയിച്ചു.

Leave A Comment