കൊടകര പൊലീസ് സ്റ്റേഷനിൽ ഒരാള്‍ കീഴടങ്ങി; ബോംബ് വെച്ചത് താനാണെന്ന് കൊച്ചി സ്വദേശി
കൊടകര: കളമശ്ശേരിയിലെ സ്ഫോടനത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുന്നതിനിടെ, ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായി റിപ്പോർട്ട്. കൊച്ചി സ്വദേശിയെന്ന് സ്വയം പരിചയപ്പെടുത്തിയ വ്യക്തിയാണ് കൊടകര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.ഉച്ചക്ക് ഒന്നരയോടെയാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Leave A Comment