ജില്ലാ വാർത്ത

കളമശ്ശേരി സ്ഫോടനം; സ്വയം കേസ് വാദിക്കും, അഭിഭാഷകന്‍റെ സേവനം വേണ്ടെന്ന് പ്രതി

കൊച്ചി: കളമശ്ശേരി സ്ഫോടനം കേസിലെ പ്രതി ഡൊമിനിക്ക് മാർട്ടിന് റിമാൻഡിൽ. അടുത്ത മാസം 29 വരെയാണ് പ്രതിയെ റിമാന്‍ഡില്‍ വിട്ടിരിക്കുന്നത്. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിയെ റിമാൻഡിൽ വിട്ടത്. കേസില്‍ അഭിഭാഷകന്‍റെ സേവനം വേണ്ടെന്ന് പ്രതി ഡൊമിനിക്ക് മാർട്ടിന്‍ കോടതിയില്‍ പറഞ്ഞു. കേസ് സ്വയം കേസ് വാദിക്കാമെന്നാണ് പ്രതി കോടതിയെ അറിയിച്ചത്. പൊലീസിനെതിരെ പരാതിയില്ലെന്നും പ്രതി കോടതിയെ അറിയിച്ചു.

Leave A Comment