ജില്ലാ വാർത്ത

ആർ.ടി.ഒയ്ക്കും മകനും ഭക്ഷ്യ വിഷബാധ; ഹോട്ടൽ ആര്യാസ് അടപ്പിച്ചു

കൊച്ചി : വിഷബാധയേറ്റതിന് പിന്നാലെ കാക്കനാട് ഹോട്ടൽ ആര്യാസ് അടപ്പിച്ചു. തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗമാണ് ഹോട്ടൽ അടപ്പിച്ചത്.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആർ.ടി.ഒയ്ക്കും മകനും ഭക്ഷ്യവിഷബാധ ഏറ്റതായി പരാതി ഉയർന്നതിനെത്തുടർന്നാണ് നടപടി. ആർ.ടി.ഒ. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കാക്കനാട് കളക്ടറേറ്റിനു സമീപത്തെ ആര്യാസ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതോടെ ഭക്ഷ്യവിഷബാധയുണ്ടെന്നാണ് ആർ.ടി.ഒ. തൃക്കാക്കര നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചത്. ആർ.ടി.ഒയ്ക്കും മകനും ഭക്ഷ്യവിഷബാധയാണെന്ന് ഡോക്ടർമാരും നഗരസഭ ആരോഗ്യവിഭാഗത്തെ അറിയിച്ചു. ഇതോടെ ഹോട്ടൽ അടപ്പിക്കുകയായിരുന്നു.

Leave A Comment