നവകേരള സദസ്; സർക്കാർ ജീവനക്കാർ അണിനിരക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത്
കോഴിക്കോട്: നവകേരള സദസ് പ്രചരണ ഘോഷയാത്രയ്ക്ക് സർക്കാർ ജീവനക്കാർ അണിനിരക്കണമെന്ന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കത്ത്. 23 ന് രാവിലെ നടക്കുന്ന ഘോഷയാത്രയിൽ പങ്കെടുക്കണമെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർദേശം. സിവിൽ സ്റ്റേഷനിലെ മുഴുവൻ ജീവനക്കാരും പരിപാടിക്ക് എത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍ദേശിച്ചു.
നവകേരള സദസിന് ആളെ കൂട്ടാൻ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദേശം നൽകിയത്. ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികൾ എങ്കിലും വേണമെന്നാണ് നിര്‍ദ്ദേശം. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദേശിച്ചിരുന്നു.
Leave A Comment