ജില്ലാ വാർത്ത

നവകേരള സദസ്സിൽ പങ്കെടുക്കാനെത്തിയ ആൾ കുഴഞ്ഞു വീണ് മരിച്ചു

ഇടുക്കി: അടിമാലിയിൽ നവകേരള സദസിൽ പങ്കെടുക്കാൻ എത്തിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു. ദേവികുളം ലാക്കാട് എസ്റ്റേറ്റ് സ്വദേശി ഗണേശൻ (46) ആണ് മരിച്ചത്. ഇദ്ദേഹത്തിന് മുൻപ് ചുഴലിരോഗം ഉള്ളതായി പൊലീസ് പറഞ്ഞു.

നവകേരള സദസ്സിൻ്റെ പ്രവേശന കവാടത്തിൽ എത്തിയപ്പോഴായിരുന്നു ഗണേശൻ കുഴഞ്ഞ് വീണത്. ഉടൻ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ. അർജുനൻ-മുനിയമ്മ ദമ്പതികളുടെ മകനാണ്.

Leave A Comment